ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടജേതാക്കളുടെ കൂട്ടത്തിലെക്ക് പുതിയ ഒരാളും കൂടി സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസ.ഫൈനലില്‍ വീനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരുസ തോല്‍പിച്ചത്.

ആദ്യ സെറ്റ് 7-5നും രണ്ടാമത്തെ സെറ്റ് 6-0നും മുഗുരുസ നേടി. സ്പാനിഷ് താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടധാരണമാണിത്. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ മുഗുരിസയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ രണ്ടായി.


also read ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തി; സംഭാഷണം കൈവശമുണ്ട്; സമകാലിക മലയാളം വാരിക പത്രാധിപരുടെ വെളിപ്പെടുത്തല്‍


ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു വീനസ് സിംഗിള്‍സ് ഫൈനലില്‍ എത്തിയത്. ഫൈനലില്‍ ജയിക്കാനായിരുന്നെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടുന്ന താരം എന്ന ഖ്യാതിയും 37കാരിയായ അമേരിക്കന്‍ താരം സ്വന്തമാക്കിയേനെ വീനസ് വില്ല്യംസിന്റെ ഈ സ്വപ്നമാണ് മികച്ച പ്രകടനത്തിലൂടെ മുഗുരുസ തകര്‍ത്തത്.

ആറാമത് വിംബിള്‍ഡണ്‍ കരസ്ഥമാക്കാനാണ് വീനസ് ഇന്ന് കളത്തിലിറങ്ങിയത്. 2015 വിംബിള്‍ഡണ്‍ ഫൈനലില്‍ വീനസിന്റെ സഹോദരി സെറീനയോട് മുഗുരിസ തോറ്റിരുന്നു.അതിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഈ കിരീട നേട്ടം