എഡിറ്റര്‍
എഡിറ്റര്‍
വിംബിള്‍ഡണ്‍ ടെന്നീസ്: സാനിയ- ബെഥാനി സഖ്യം മൂന്നാം റൗണ്ടില്‍
എഡിറ്റര്‍
Saturday 30th June 2012 9:05am

ലണ്ടന്‍ : ഇന്ത്യയുടെ സാനിയാ മിര്‍സയും അമേരിക്കന്‍ താരം ബെഥാനി മാറ്റെക് സാന്റ്‌സും വനിതാ വിഭാഗം ഡബിള്‍സില്‍ മൂന്നാം റൗണ്ടില്‍ കടന്നു.

ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫോര്‍ട്ടെസ് ഗാക്കോണ്‍- ക്രിസ്റ്റീന മ്ലാഡെനോവിച്ച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-3, 6-2

ചാമ്പ്യന്‍ഷിപ്പില്‍ 13 ാം സീഡായ സഖ്യം ഒരുമണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് ഫ്രഞ്ച് സഖ്യത്തെ പരാജയപ്പെടുത്തിയത്.

വില്യം സഹോദരിമാരേയോ അല്ലെങ്കില്‍ റഷ്യന്‍ ജോഡിയായ മരിയ കിറിലിങ്കോ- നദിയാ പെട്രോവ സഖ്യത്തെയാവും മൂന്നാം റൗണ്ടില്‍ സാനിയാ- ബെഥാവോ സഖ്യം നേരിടുക.

അതേസമയം, പുരുഷവിഭാഗം സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡററും നെദാല്‍ ദ്യോകോവിച്ചും നാലാം റൗണ്ടില്‍ കടന്നു.

Advertisement