എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്ത ഡര്‍ബിയ്ക്ക് മുമ്പ് പ്ലാസയെ തേടി വെയ്ന്‍ റൂണിയുടെ സമ്മാനം
എഡിറ്റര്‍
Saturday 11th February 2017 11:58am

plaza

മുംബൈ: ഈസ്റ്റ് ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച് ഏഴ് മത്സരങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. അതില്‍ അഞ്ചിലും ഗോളുകളടിച്ചു. പുകള്‍പെറ്റ കൊല്‍ക്കത്ത ഡര്‍ബിയ്ക്ക് ആദ്യമായി ബൂട്ടു കെട്ടുന്നു. ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ നിന്നുമുള്ള വില്ലിസ് പ്ലാസയ്ക്ക് ഇത് മികവിന്റെ നാളുകളാണ്. കളിക്കളത്തിലെ പ്ലാസയുടെ മികവിന് ഒരു സമ്മാനം ലഭിച്ചിരിക്കുകയാണ്. കടല്‍ കടന്നെത്തിയൊരു സമ്മാനം.

തന്റെ പ്രിയപ്പെട്ട താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനുമായ വെയ്ന്‍ റൂണിയുടെ പക്കല്‍ നിന്നുമാണ് പ്ലാസയെ തേടി സമ്മാനമെത്തിയിരിക്കുന്നത്. റൂണിയുടെ ‘വെയ്ന്‍ റൂണി ഫൗണ്ടേഷന്‍’ പ്ലാസയ്ക്ക് നല്‍കിയിരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ഒരു ജോഡി ബൂട്ടാണ്. അതും റൂണിയുടെ കാലുകളില്‍ ഉള്ളത് പോലൊന്ന് തന്നെ.

കൊല്‍ക്കത്ത ഡര്‍ബിയ്ക്ക് മുമ്പ് തന്നെ വെയ്ന്‍ റൂണി ഫൗണ്ടേഷനില്‍ നിന്നും ബൂട്ട് ലഭിച്ചതിന്റെ ത്രില്ലിലാണ് പ്ലാസ. ‘ ഈ ബൂട്ടണിഞ്ഞ് ഞാന്‍ ഗോളടിക്കും. ഇതിഹാസതാരത്തിനുള്ള എന്റെ നന്ദി പ്രകടനമായിരിക്കും അത്. ‘ പ്ലാസയുടെ വാക്കുകളാണ്.


Also Read: യൂണിവേഴ്‌സിറ്റി കോളജിലേത് ‘സംഘിമോഡല്‍’ ആക്രമണം: എസ്.എഫ്.ഐയുടെ കൊടിപിടിക്കാന്‍ ഇനി അവരെ അനുവദിക്കരുത്: ആഷിഖ് അബു


മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന് മുമ്പായിരുന്നു പ്രത്യേകം തയ്യാറാക്കിയ ബൂട്ടിന് വേണ്ടി വെയ്ന്‍ റൂണി ഫൗണ്ടേഷന് കത്തയക്കുന്നത്. റൂണിയും ഇതേ തരത്തിലുള്ള ബൂട്ടാണ് ധരിക്കുന്നത്. പ്ലാസ പറയുന്നു.

പണ്ടൊരിക്കല്‍ ഒരു പ്രദര്‍ശന മത്സരത്തിനായി തന്റെ നാട്ടിലെത്തിയ റൂണിയെ കണ്ടതിനെക്കുറിച്ചും പ്ലാസ പറയുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പമെത്തിയ റൂണിയുമായി അല്‍പ്പനേരം മാത്രമേ സംസാരിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം എന്നാണ് ആ കൂടിക്കാഴ്ച്ചയെ പ്ലാസ വിശേഷിപ്പിക്കുന്നത്.

Advertisement