എഡിറ്റര്‍
എഡിറ്റര്‍
മോഡി അവകാശപ്പെടുന്ന വികസനങ്ങള്‍ കാണാന്‍ ഗുജറാത്ത് സന്ദര്‍ശിക്കും: കെജ്‌രിവാള്‍
എഡിറ്റര്‍
Monday 3rd March 2014 7:45am

aravind-kejrival

കാന്‍പൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന വികസനങ്ങള്‍ കാണാന്‍ ഗുജറാത്ത് സന്ദര്‍ശിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

രാജ്യത്ത് മോഡിക്കനുകൂലമായ തരംഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  നടത്തുന്ന ജാദു ചലാവോ യാത്രയില്‍ കാന്‍പൂരിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് അഞ്ച് മുതല്‍ 8വരെയായിരിക്കും തന്റെ ഗുജറാത്ത് സന്ദര്‍ശനം. പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് ഗുജറാത്ത് വികസനത്തിന്റെ പേരില്‍ മോഡി നടത്തുന്നത്.

രാജ്യത്ത് മോഡി അനുകൂല തരംഗമില്ല. മോഡി തരംഗം എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്.

തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിച്ച് ബി.ജെ.പി ജനങ്ങളുടെ മനസില്‍ വിഷം നിറയ്ക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടും. തങ്ങളുടെ പിന്തുണയില്ലാതെ വരുന്ന ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement