എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രികയ്ക്ക് മാപ്പില്ലെന്ന് എന്‍.എസ്.എസ്
എഡിറ്റര്‍
Friday 21st June 2013 9:59am

Chandrika daily apologize

പെരുന്ന: സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്ന് എന്‍.എസ്.എസ്. ചന്ദ്രികയ്‌ക്കെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകും. എന്‍.എസ്.എസ് അയച്ച വക്കീല്‍ നോട്ടീസിന് ചന്ദ്രിക നല്‍കിയ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും എന്‍.എസ്.എസ് അറിയിച്ചു.

മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഡിറ്റോറിയല്‍ പേജില്‍ വന്ന പ്രതിച്ഛായ എന്ന കോളത്തില്‍ എന്‍.എസ്.എസ്സിനേയും സുകുമാരന്‍ നായരേയും അധിക്ഷേപിച്ചുകൊണ്ടുള്ള ലേഖനം വിവാദമായിരുന്നു.

Ads By Google

പ്രശസ്ത പത്രപ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ എ.പി കുഞ്ഞാമു ആയിരുന്നു ലേഖനം എഴുതിയത്. ലേഖനം വിവാദമായതോടെ വിശദീകരണവുമായി ചന്ദ്രിക എത്തിയിരുന്നെങ്കിലും തൃപ്തരല്ലെന്ന് എന്‍.എസ്.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്‍.എസ്.എസിനോടോ അതിന് നേതൃത്വം നല്‍കുന്ന ജി. സുകുമാരന്‍ നായരോടോ മുസ്‌ലിംലീഗിനോ, ചന്ദ്രികക്കോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചന്ദ്രിക വിശദീകരണം നല്‍കിയെങ്കിലും മന്നത്തെയും സമുദായത്തെയും തന്നെയും അധിക്ഷേപിക്കുകയാണ് ചന്ദ്രിക ചെയ്തതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. എന്‍.എസ്.എസിനെതിരെ മാത്രമല്ല വ്യക്തിപരമായും അധിക്ഷേപിക്കുകയാണ് പത്രം ചെയ്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ലേഖനം പിന്‍വലിച്ച് ചന്ദ്രിക മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

എന്‍.എസ്.എസിനെതിരെ ലീഗ് മുഖപത്രം: വിമര്‍ശനത്തില്‍ ജാതീയമായ അധിക്ഷേപമെന്നും

Advertisement