എഡിറ്റര്‍
എഡിറ്റര്‍
ഉച്ചഭക്ഷണ ഇടവേള ദീര്‍ഘിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; അഖിലേഷ് യാദവിന്റെ താക്കീത്
എഡിറ്റര്‍
Tuesday 28th January 2014 10:15am

akhilesh-yadav

ഉത്തര്‍പ്രദേശ്: ദീര്‍ഘ സമയം ഉച്ചഭക്ഷണ ഇടവേള എടുക്കുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ താക്കീത്.

ഓഫീസ് സമയത്ത് ഹാജരാകാതിരിക്കുകയോ ദീര്‍ഘനേരം ഉച്ചഭക്ഷണ ഇടവേളയെടുക്കുകയോ ചെയ്യുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്തുപോലും ഹാജരാകാതിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മറുപടി ആരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉച്ചഭക്ഷണത്തിനുള്ള ഇടവേളസമയത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് പോകരുതെന്നും മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നേരത്തെ ഉത്തര്‍പ്രദേശിലെ പി.ഡബ്ല്യു.ഡി മന്ത്രി ശിവ്പാല്‍ യാദവ് പറഞ്ഞിരുന്നു.

അതേസമയം അഖിലേഷിന്റേത് ഗൗരവപരമായ ഇടപെടലല്ലെന്നും പ്രചാരത്തിനുള്ള വേണ്ടി പ്രസ്താവനയാണിതെന്നുമാണ് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പതാക് പറഞ്ഞത്.

ടോള്‍ പ്ലാസക്ക് നേരെയും എഞ്ചിനീയര്‍മാര്‍ക്ക് നേരെയുമുള്ള അഖിലേഷിന്റെ പാര്‍ട്ടി അണികളുടെ തെമ്മാടിത്തങ്ങള്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാത്തതെന്തുകൊണ്ടാണെന്നും ഇപ്പോഴത്തെ പ്രസ്താവന തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement