Categories

Headlines

ബി.ജെ.പി അധികാരത്തില്‍ വരുന്നതില്‍ യോജിപ്പില്ല,യു.പി.എയെ പിന്തുണയ്ക്കും: മുലായം

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇടക്കാല തിരഞ്ഞെടുപ്പിനോട് യോജിപ്പില്ല.

ഇടക്കാല തിരഞ്ഞെടുപ്പുണ്ടായാല്‍ ബി.ജെ.പി അധികാരത്തില്‍ വരും. ഇതൊഴിവാക്കാന്‍ കൂടി വേണ്ടിയാണ് യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

സര്‍ക്കാര്‍ പ്രതിസന്ധിയിലാണോ എന്ന് പ്രധാനമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി വിജയിക്കും. മുന്നണിക്ക് ആര്‌ നേതൃത്വം നല്‍കണമെന്ന് അന്ന് തീരുമാനിക്കുമെന്നും മുലായം സിങ് യാദവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ താഴെയിറക്കി ഇടക്കാല തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ല. മൂന്നാം മുന്നണിയെ കുറിച്ച് 2014 ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ചിന്തിക്കും.

അതേസമയം, ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തോട് പാര്‍ട്ടിക്ക് അനുകൂല സമീപനമല്ല ഉളളതെന്നും മുലായം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുലായം സര്‍ക്കാരിനൊപ്പം തന്നെയെന്ന് വ്യക്തമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ചിത്രത്തിലില്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.

കേന്ദ്രനിലപാടുകളില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ യു.പി.എയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സമാജ്‌വാദി വാദി പാര്‍ട്ടിയുടെ നിലപാട്.

ഇടത് മുന്നണിക്കും മുന്‍ മൂന്നാംമുന്നണി പാര്‍ട്ടികള്‍ക്കുമൊപ്പം പൊതുവേദിയില്‍ സര്‍ക്കാരിന്റെ നയങ്ങളെ കടുത്ത രീതിയില്‍ മുലായം വിമര്‍ശിച്ചിരുന്നു. ജനദ്രോഹ നിലപാടുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബദല്‍ മുന്നണിയെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമാജ്‌വാദി പാര്‍ട്ടിക്ക് 22 പാര്‍ലമെന്റ് അംഗങ്ങളാണുളളത്. പിന്തുണ പിന്‍വലിച്ച തൃണമൂലിന് ആറ് കേന്ദ്രമന്ത്രിമാരും 19 പാര്‍ലമെന്റ് അംഗങ്ങളുമാണുളളത്. തൃണമൂല്‍ ഇന്ന് പിന്തുണ പിന്‍വലിച്ചുകൊണ്ടുളള കത്ത് രാഷ്ട്രപതിക്ക് കൈമാറാനിരിക്കേയാണ് എസ്.പി പൂര്‍ണ പിന്തുണയുമായി രംഗത്ത് എത്തിയത്.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ