എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് മോഡി
എഡിറ്റര്‍
Sunday 9th June 2013 9:34am

narendra-modi

ഗോവ: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് നരേന്ദ്ര മോഡി. ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഗോവയില്‍ അവസാനിക്കാനിരിക്കെയാണ് മോഡിയുടെ പ്രസ്താവന.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പ്രഖ്യാപിക്കണമെന്ന് നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.എന്നാല്‍ അദ്വാനിയുടെ സമ്മതം കൂടാതെ തീരുമാനം പ്രഖ്യാപിക്കരുതെന്ന് മൂന്ന് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Ads By Google

അതേസമയം നരേന്ദ്ര മോഡിയ്ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന നിലപാടില്‍ തന്നെയാണ് ആര്‍.എസ്.എസ്. അദ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമവും ആര്‍.എസ്.എസ് നടത്തുന്നുണ്ട്.

മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ആക്കാതെ കണ്‍വീനറാക്കാമെന്ന നിര്‍ദേശം രാജ്‌നാഥ് സിങ് മുന്നോട്ട് വെച്ചെങ്കിലും അത് മോഡി സ്വീകരിക്കുമോ എന്ന കാര്യം സംശയമാണ്.

മോഡിക്ക് കണ്‍വീനര്‍ സ്ഥാനമാണ് കിട്ടുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങ് തന്നെയാകും അധ്യക്ഷത വഹിക്കുക.

പാര്‍ട്ടിയുടെ പ്രധാനനേതാവെന്ന പരിവേഷം മോഡിക്കു ലഭിക്കുകയുമില്ല. ഇതാണ് ഇത്തരമൊരു നിര്‍ദേശത്തിന് അദ്വാനിയെ പ്രേരിപ്പിച്ചതെന്നും വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം മോഡിക്ക് സ്വീകാര്യമല്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.

അദ്വാനി പങ്കെടുക്കാത്ത ആദ്യ ദേശീയ നിര്‍വ്വാഹക സമിതി യോഗമാണ് ഗോവയിലേത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് അദ്വാനി നല്‍കിയിരിക്കുന്ന വിശദീകരണമെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലെന്ന് പകല്‍ പോലെ വ്യക്തം.

എന്നാല്‍ അദ്വാനിക്ക് സത്യമായും അസുഖം തന്നെയാണെന്നാണ് ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ് പറയുന്നത്. അസുഖമായിരുന്നില്ലെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും യോഗത്തില്‍ സംബന്ധിക്കുമായിരുന്നെന്നും രാജ്‌നാഥ് സിങ് പറയുന്നു.

പാര്‍ട്ടിയിലെ പുതിയ വിവാദം പാര്‍ട്ടിയുടെ സാധ്യതകള്‍ക്കു മങ്ങലേല്പിക്കുകയാണെന്നും വിവാദവിഷയങ്ങള്‍ മാറ്റിവച്ച് ബി.ജെ.പി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ആര്‍.എസ്.എസ് വക്താവ് സുരേഷ് സോണി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് നിര്‍ദേശം നല്കി.

ഈ നിര്‍ദേശം പരിഗണിച്ചുള്ള നടപടികളാണ് ബിജെപിയുടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കുന്നത്. ആര്‍എസ്എസിന്റെ അഭിപ്രായം പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളെയും രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ആരു നയിക്കണമെന്ന വിഷയത്തില്‍ ഗോവ സമ്മേളനത്തില്‍ തന്നെ തീരുമാനമാക്കാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇ

Advertisement