ന്യൂദല്‍ഹി: മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഇടം കണ്ടെത്താനാവാതെ പോയ ഹര്‍ഭജന്‍ സിങ്ങിന് പിന്തുണയുമായി ഓപ്പണിങ്ങ് ബാറ്റ്‌സമാന്‍ വീരേന്ദര്‍ സെവാഗ് രംഗത്ത്്. ഹര്‍ഭജന്‍ അധികം വൈകാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും ഇടം കണ്ടെത്തുമെന്ന് സേവാഗ് പറഞ്ഞു.

ഹര്‍ഭജന്‍ ചാമ്പ്യന്‍ ബൗളറാണെന്നതില്‍ സംശയമില്ല. അദ്ദേഹം വൈകാതെ തന്നെ ടീമില്‍ തിരിച്ചെത്തും. എന്നാല്‍ ടീമില്‍ തിരിച്ചെത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടടുക്കയല്ലാതെ ഹര്‍ഭജന് മുന്നില്‍ വേറെ കുറുക്കുവഴികളൊന്നുമില്ലെന്നും സേവാഗ് പറഞ്ഞു. 207ല്‍ തന്നെ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുത്താണ് ടീമില്‍ തിരിച്ചെത്തിയതെന്നും സേവാഗ് ഓര്‍മ്മിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്‍മാറിയ സേവാഗ് ഇപ്പോള്‍ ചികിത്സാര്‍ത്ഥം വിശ്രമത്തിലാണ്. അടുത്തമാസം വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സെവാഗ് പറഞ്ഞു.