എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സൈറ്റ് ഹാക്ക് ചെയ്ത് പാക്ക് ഹാക്കര്‍മാര്‍; കുല്‍ഭുഷന്റെ ശവശരീരം അയച്ചു തരുമെന്ന് സൈറ്റില്‍ സന്ദേശം; മണിക്കൂറുകള്‍ക്കുള്ളില്‍ സൈറ്റ് തിരിച്ച് പിടിച്ച് ഇന്ത്യ
എഡിറ്റര്‍
Wednesday 10th May 2017 1:23pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ എ.ഐ.എഫ്.എഫിന്റെ വെബ്ബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പാകിസ്ഥാനില്‍ നിന്നുള്ളതെന്നു കരുതപ്പെടുന്ന സീറോ കൂള്‍ എന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് ഹാക്കിംഗിന് പിന്നില്‍.


Also Read: മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നാലെ ഇന്ത്യയെ പ്രകോപിക്കുന്ന തരത്തിലുളള സന്ദേശവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ചാരനെന്ന് ആരോപിച്ച് വധ ശിക്ഷയ്ക്കു വിധിച്ച മുന്‍ സൈനികന്‍ കുല്‍ഭുഷന്‍ യാദവിനെ വധിച്ച് മൃതശരീരം ഇന്ത്യയിലേക്ക് അയക്കുമെന്നായിരുന്നു സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പ്രകോപനപരമായ സന്ദേശം.

ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്കുള്ള മറുപടിയാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാന്റ പല സൈറ്റുകളും ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇപ്പോഴത്തെ സംഭവത്തെ കാണുന്നത്.

ഇന്നലെയായിരുന്നു സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം, യൂസര്‍മാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ട്വീറ്റുണ്ടായിരുന്നു.

ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് ഇന്ന് രാവിലയോടെ തിരിച്ച് പിടിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സൈറ്റ് വീണ്ടും റണ്‍ ചെയ്ത് തുടങ്ങിയെന്നും ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സന്ദേശമുണ്ടായിരുന്നു.


Don’t miss: ദിലീപ് കുടുംബത്തിനൊപ്പം ആഘോഷത്തിലാണ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി അമേരിക്കയില്‍ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം അവധി ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ പുറത്ത്


അതേസമയം, മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായകോടതി സ്‌റ്റേ ചെയ്തിരിക്കുയാണ്. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചിരുന്നു. വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കുല്‍ഭുഷന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

Advertisement