osama bin laden died says us media and barack obamaകുവൈത്ത്: തന്റെ മക്കളെ അല്‍ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ട് ഉസാമ ബിന്‍ ലാദന്റെ വില്‍പത്രം. കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍അന്‍ബ പത്രമാണ് ഉസാമയുടെ വില്‍പത്രം റിപ്പോര്‍ട്ട് ചെയ്തത്. 2001 ഡിസംബര്‍ 14നായിരുന്നു വില്‍പത്രം തയ്യാറാക്കിയിരുന്നത്.

‘നിങ്ങളുടെ സഹോദരന്‍ അബു അബ്ദുള്ള ഉസാമ മുഹമ്മദ് ബിന്‍ ലാദന്‍’ എന്ന് തുടങ്ങുന്ന വില്‍പത്രത്തില്‍ ‘ ശത്രുക്കള്‍ തന്നെ ചതിച്ചു കൊല്ലു’മെന്ന് ഉസാമ പ്രവചിച്ചിരുന്നു. തന്റെ മക്കളെ സംഘടനയില്‍ ചേര്‍ക്കുകയോ ഭാര്യയെ പുനര്‍ വിവാഹത്തിന് അനുവദിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു.

താന്‍ ജിഹാദില്‍ മുഴുകിയിരുന്നതുകൊണ്ടാണ് മക്കേളോടൊത്ത് കൂടുതല്‍ സമയം കഴിയാനാകാതിരുന്നതെന്നും അതുകൊണ്ട് തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം മക്കളോട് അപേക്ഷിച്ചു. ലാദന് 12 മുതല്‍ 26 വരെ മക്കളുണ്ടാകാമെന്നാണ് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അല്‍ഖ്വയ്ദയുടെ സ്ഥാപകനും പരമോന്നത നേതാവുമായിരുന്നു ഉസാമ.

i-{X-p¡Ä