Categories

ബി.സി.സി.ഐ ക്കെതിരെ കോടതി കയറാനില്ല: ശ്രീശാന്ത്

sree`

ന്യൂദല്‍ഹി: ബി.സി.സി.ഐ ക്കെതിരെ കോടതി കയറാനില്ലെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി അങ്ങേയറ്റം ദു:ഖരമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ബി.സി.സി.ഐ ക്കെതിരെ കോടതിയെ സമീപിക്കില്ല. ഐ.പി.എല്‍ ഒത്തുകളി കേസില്‍ നിപരാധിത്വം തെളിയിക്കാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്.

അതിന് മുന്‍പ് കോടതി കയറാനില്ല. കേസ് നടപടികള്‍ പൂര്‍ത്തിയായാല്‍ വിലക്ക് നീങ്ങി വീണ്ടും കളത്തിലിറങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് വ്യക്തമാക്കി.
മെയ് 16 നായിരുന്നു ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരുള്‍പ്പെടെ മൂന്ന്  രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും ഏഴ് വാതുവെപ്പുകാരെയും വാതുവെയ്പ്പ് കേസില്‍ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.

ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കെതികരെയും മഹാരാഷ്ട്ര പോലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകോക്ക) ചുമത്തിയിരുന്നു. മൊബൈല്‍ ഫൊണ്‍ കാളുകള്‍ ട്രാക്ക് ചെയ്തായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഐ.പി.എല്‍ ഒത്ത് കളിച്ചതിനെത്തുടര്‍ന്ന് ശ്രീശാന്ത്,അങ്കിത് ചവാന്‍ എന്നിവര്‍ക്ക് ആജീവനാന്ത വിലക്കും ആരോപണവിധേയരായ മറ്റു താരങ്ങളായ അമിത് സിംഗിനെ  അഞ്ച് വര്‍ഷത്തേക്കും സിദ്ധാര്‍ത്ഥ് ത്രിവേദിയെ ഒരു വര്‍ഷത്തേക്കും ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tagged with: