എഡിറ്റര്‍
എഡിറ്റര്‍
ടിപിക്കേസ്: അന്വേഷണം നടത്തിയത് ആരെന്ന് ഒരു കാരണവശാലും പുറത്തുപറയില്ലെന്ന് എസ്ആര്‍പി
എഡിറ്റര്‍
Thursday 27th March 2014 10:30am

ramachandran-pillai

ന്യൂദല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയത് ആരെന്ന് ഒരു കാരണവശാലും പുറത്തുപറയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ക്കും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് അന്വേഷണം നടത്തിയത്. പാര്‍ട്ടിയില്‍ വിശദീകരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്.

പോളിറ്റ് ബ്യൂറോതലം വരെ ഉള്‍പ്പെട്ട അന്വേഷണമാണ് നടത്തിയത്. പാര്‍ട്ടി അംഗങ്ങളും ബന്ധുക്കളും അത് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനിയും അന്വേഷിക്കാനാണു സര്‍ക്കാര്‍ തീരുമാനം. നിയമങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയോടു യോജിച്ച നിലപാടു സ്വീകരിക്കുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വാഗ്ദാനം നല്‍കിയാണെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ എസ്ആര്‍പി സിപിഐഎം ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടക്കം തികയ്ക്കില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ മൂന്നോ നാലോ ഇരട്ടി സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement