എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജി വെക്കില്ലെന്ന് ഇന്നസെന്റ്; മുകേഷിന്റേയും ഗണേഷിന്റേയും പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഇന്നസെന്റ്
എഡിറ്റര്‍
Wednesday 5th July 2017 11:23am

 

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജി വെക്കില്ലെന്ന് നടനും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റ്. തൃശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

വേണ്ടെന്ന് പറഞ്ഞിട്ടും തന്നെ നിര്‍ബന്ധിച്ചാണ് അമ്മയുടെ പ്രസിഡന്റാക്കിയത്. ‘അമ്മ’യെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. അമ്മയെ കുറിച്ചു വന്ന വാര്‍ത്തകള്‍ വിഷമിപ്പിച്ചു. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പം.


Also Read: മിശ്രവിവാഹിതരായതിന്റെ പേരില്‍ ഹോട്ടലില്‍ മുറി നിഷേധിച്ചെന്ന് ദമ്പതികള്‍; ഹിന്ദുവും മുസ്‌ലീമും അയതിനാലാണ് ഇറക്കിവിട്ടതെന്ന് സമ്മതിച്ച് ഹോട്ടല്‍ജീവനക്കാരന്‍


അമ്മ പിരിച്ചു വിടണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം വേദനിപ്പിച്ചു. എന്നാല്‍ ഗണേഷ് പറഞ്ഞ പല കാര്യങ്ങളിലും കഴമ്പുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷും ഗണേഷ് കുമാറും ആവേശം കൊണ്ടാണ് ബഹളം വെച്ചത്. അത് മോശമായിപ്പോയി. ഇരുവരുടേയും പെരുമാറ്റം തന്റെ പ്രതിച്ഛായ പോലും മോശമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പലരും കൂവി വിളിച്ചു. ഇതിനെല്ലാം മാപ്പ് ചോദിക്കുന്നു.


Don’t Miss: തടവറകളില്‍ല്‍ നിന്ന് ഇനി ഇന്ധനവും; സംസ്ഥാനത്തെ ജയിലുകളില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നു


കുറ്റം ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം തേടി. തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. സംഘടന ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു.

അമ്മ യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനം – വീഡിയോ:

Advertisement