എഡിറ്റര്‍
എഡിറ്റര്‍
ഹിറ്റ്‌ലറിന്റെ രണ്ടാം ഭാഗം ഇല്ല
എഡിറ്റര്‍
Thursday 21st November 2013 10:37am

mammootty

മമ്മൂട്ടിയും ശോഭനയും ഉള്‍പ്പെടെയുള്ള താരനിരകള്‍ ഒത്തുചേര്‍ന്ന ഹിറ്റ്‌ലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത അടുത്തിടെ സിനിമാ ലോകത്തുണ്ടായിരുന്നു.

എന്നാല്‍ തന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകനെന്നും പക്ഷെ ആ ചിത്രം ഹിറ്റ്‌ലറിന്റെ രണ്ടാം ഭാഗമല്ലെന്നും സംവിധായകന്‍ സിദ്ദിഖ് തന്നെ പറഞ്ഞു.

ഹിറ്റ്‌ലറിന്റെ രണ്ടാം ഭാഗത്തെ ചിന്തിച്ചിട്ടേയില്ല. വാര്‍ത്ത എങ്ങനെ വന്നു എന്ന് അറിയില്ല. അടുത്ത ചിത്രം മമ്മൂക്കയോടൊപ്പമാണ്. കഥയൊക്കെ പൂര്‍ത്തിയാവുന്നതേയുള്ളൂ എന്നും സിദ്ദിഖ് പറഞ്ഞു.

അടുത്ത വര്‍ഷം ജോണ്‍ എബ്രഹാമിനെ നായകനാക്കി ഹിന്ദി ചിത്രവും ഒരുക്കുന്നുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

Advertisement