എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോദിയുടെ പ്രചരണതന്ത്രങ്ങളില്‍ ഇടപെടില്ല:ആര്‍.എസ്.എസ്
എഡിറ്റര്‍
Tuesday 5th November 2013 11:11pm

bhagavat1

ന്യൂദല്‍ഹി: 2014 ലെ പൊതു തിരഞ്ഞെടുപ്പിലെ ബി.ജെ.പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പ്രചരണതന്ത്രങ്ങളില്‍ ഇടപെടില്ലെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി.

മോഡി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായാല്‍ പോലും അദ്ദേഹത്തിന്റെയോ സര്‍ക്കാരിന്റെയോ നയങ്ങളില്‍ ഇടപെടില്ലെന്നും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞു.

വ്യവസായികള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, മുന്‍ ഇന്റലിജന്‍സ് ചീഫ്, തുടങ്ങിയവരടങ്ങിയ സദസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ഡി.ഐ ക്കോ സ്വകാര്യവത്കരണത്തിനോ ഉദാരവല്‍ക്കരണത്തിനോ ആര്‍.എസ്.എസ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചെറുകിട കുടില്‍വ്യവസായത്തിലെയും വിദ്യാഭ്യാസത്തിലെയും വിദേശ നിക്ഷേപത്തെ താന്‍ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസം വ്യവസായവല്‍ക്കരിക്കപ്പെടേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം സെപ്തംബറില്‍ ആയിരുന്നു മോഡിയെ 2014 ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Advertisement