എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില വര്‍ധന: കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ധിപ്പിക്കില്ല
എഡിറ്റര്‍
Sunday 20th January 2013 12:48pm

തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആര്‍.ടി.സി കടന്നുപോകുന്നതെന്നും നിലവില്‍ 900 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Ads By Google

കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ ആവില്ലെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ കെ.എസ്.ആര്‍.ടി.സിയെ വന്‍കിട ഉപഭോക്താക്കളുടെ വിഭാഗത്തിലാണ് എണ്ണക്കമ്പനികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ലിറ്ററിന് 11.54 രൂപയാണ് കെ.എസ്.ആര്‍.ടി നല്‍കേണ്ടി വരിക. ഈ അവസ്ഥയില്‍ ഒരുമിനുട്ട് പോലും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരസംവിധാനം ഉണ്ടായില്ലെങ്കില്‍ ഗതാഗത സംവിധാനം നാമാവശേഷമാകുമെന്നും ആര്യാടന്‍ മുഹമ്മദ് മുന്നറിയിപ്പ് നല്‍കി.

വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചുതുടങ്ങിയിട്ടുണ്ട്. ഡീസല്‍ വില വര്‍ധനമൂലം പ്രതിമാസം ഏകദേശം 15 കോടി രൂപയിലേറെയാണ്  കെഎസ്ആര്‍ടിഎസിക്കുണ്ടാകാന്‍ പോകുന്ന നഷ്ടം.

ഡീസല്‍ വില വര്‍ധനവ്: കെ.എസ്.ആര്‍.ടി.സിക്ക് അധിക ബാധ്യത

Advertisement