എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല: വീരപ്പ മൊയ്‌ലി
എഡിറ്റര്‍
Saturday 4th January 2014 12:54pm

veerappa-moily

കൊച്ചി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വീരപ്പ മൊയ്‌ലി.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നു പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് കേരളം നിരന്തരം ആവശ്യമുന്നയിക്കുന്നതിനിടെയാണ് പെട്രോളിയം മന്ത്രി നിലപാട് വ്യക്തമാക്കിയത്.

സബ്‌സിഡി നിരക്കിലുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കുമോ എന്ന ചോദ്യത്തിന് ഇങ്ങനെയൊരു നിര്‍ദേശവും സര്‍ക്കാരിന്റെ മുമ്പിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാചകവാതക വിലവര്‍ധന രാജ്യത്തെ പത്തുശതമാനം ആളുകളെ മാത്രമാണ് ബാധിക്കുക. പെട്രോളിയം വില നിശ്ചയിക്കുന്നത് ഒപെക് രാജ്യങ്ങളാണ്.

അര്‍ഹരായ 90 ശതമാനം ആളുകള്‍ക്കും സബ്‌സിഡി സിലിണ്ടര്‍ ലഭിക്കുന്നുണ്ട്. വിലവര്‍ധന തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മുന്‍പ് ആറു തവണ വില കുറയുകയും മൂന്നു തവണ വില കൂടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇനിയും വില കുറഞ്ഞേക്കും.

പെട്രോള്‍ഡീസല്‍ വില നിര്‍ണയ അവകാശം സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളി.

രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രാധികാരം പെട്രോളിയം കമ്പനികള്‍ക്കാണ്. അത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്ന് മൊയ്‌ലി പറഞ്ഞു.

Advertisement