മലപ്പുറം:മന്ത്രിസഭാ രൂപീകരണത്തില്‍ മുസ്ലിംലീഗിന് അര്‍ഹമായ പരിഗണന ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍നിന്നും ഭിന്നമായി സമ്മര്‍ദ്ദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു തങ്ങള്‍.

ആകെയുള്ള 23 സീറ്റില്‍ 20 സീറ്റിന്റെ ഭൂരിപക്ഷംനേടിയ ലീഗിന്റെ വിജയത്തെ അദ്ദേഹം സ്വാഗതം ചെയ്തു.