എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐ അന്വേഷണം: ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് രമ
എഡിറ്റര്‍
Tuesday 28th January 2014 8:50am

rema

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ.

സിബിഐ അന്വേഷണത്തെ സി.പി.ഐ.എം ഭയക്കുക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്നും രമ ഓര്‍ക്കാട്ടേരിയില്‍ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ടി.പി. വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കുമുള്ള ശിക്ഷ കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും.

കൊലയാളി സംഘത്തിലെ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത്, കെ. ഷിനോജ്, കൊലയ്ക്കു ഗൂഢാലോചന നടത്തിയ പി.കെ. കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍,

പ്രേരണ നല്‍കിയ വാഴപ്പടച്ചി റഫീഖ്, ആയുധങ്ങള്‍ ഒളിപ്പിച്ച ലംബു പ്രദീപന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് ജഡ്ജി ആര്‍. നാരായണ പിഷാരടി പ്രഖ്യാപിക്കുക.

Advertisement