Categories

ആശുപത്രികള്‍ അടച്ചിടില്ലെന്ന് മാനേജുമെന്റുകള്‍; അടച്ചിട്ടാല്‍ ശക്തമായി നേരിടുമെന്ന് കെ.കെ ശൈലജ

കൊച്ചി: നഴ്സുമാരുടെ സമരത്തെ നേരിടുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടിച്ചിടാനുള്ള മാനേജ്മെന്റുകളുടെ തീരുമാനത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. അതേസമയം, മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ആശുപത്രികള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍സ് രംഗത്തുവന്നു.

ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ല. ആരെങ്കിലും അത്തരം വ്യക്തിപരമായ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് അസോസിയേഷന്റെ തീരുമാനമായി കണക്കാക്കേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ വ്യക്തമാക്കിയിരിക്കുന്നത

അസോസിയേഷനില്‍ അംഗമായ ഏതെങ്കിലും മാനേജ്മെന്റുകള്‍ അങ്ങനെ തീരുമാനമെടുത്തിട്ടുണ്ടാകാം. എന്നാല്‍ ആശുപത്രി അടച്ചിട്ട് സമരത്തെ നേരിടുന്നതിന് അസോസിയേഷന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാനേജ്മെന്റുകളുടെ കോണ്‍ഫെഡറേഷന്‍ നേതൃത്വം അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്റുകള്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്നു. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്സുമാരുടെ സംഘടനകളുടെ നിലപാട്.


Also Read:  ‘ദിലീപ് ഒരു ഒറ്റപ്പെട്ട സംഭവമല്ല’; തിരശ്ശീലയ്ക്ക് പിന്നിലെ താരങ്ങളുടെ പൊയ് മുഖങ്ങള്‍ മുമ്പും വീണുടഞ്ഞിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്


സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്നും യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

16ാം തീയതി വരെയാണ് മാനേജ്‌മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്നും പണിമുടക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെ ചില ആശുപത്രികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും യു.എന്‍.എ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വാകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും കഴിയന്നതെല്ലാം ചെയ്തുവെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Tagged with:


‘നേതാക്കളുടെ പല്ല് അടിച്ചു കൊഴിക്കാന്‍ ഇറക്കിവിട്ട മഹതിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി ശോഭനമായിരിക്കില്ല’; ചാനല്‍ ചര്‍ച്ചകളില്‍ അസഭ്യവര്‍ഷം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ വായടപ്പിച്ച് എം.എം മണി

കോഴിക്കോട്: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രനെ പേരടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്ത്രി. ചാനല്‍ ചര്‍ച്ചകളില്‍ ശോഭ പുലര്‍ത്തുന്ന ക്ഷുഭിത സ്വഭാവത്തെയായിരുന്നു മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതിക