എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി പഴയ ബി.ജെ.പി അല്ലത്രേ!; വോട്ടു പിടിക്കാനായി ബീഫ് നിരോധനം വേണ്ടെന്നു വയ്ക്കാന്‍ ഒരുങ്ങി പാര്‍ട്ടിയുടെ പുതിയ അടവ്
എഡിറ്റര്‍
Monday 27th March 2017 8:54pm

ഗുവാഹട്ടി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തിലേറിയാല്‍ ബീഫ് നിരോധനം കൊണ്ട് വരില്ലെന്ന് ബി.ജെ.പി. യു.പിയിലെ അറവുശാലകള്‍ വ്യാപകമായി അടച്ചിട്ട നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ പുതിയ നിലപാട്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ ആകര്‍ഷിക്കാനുദ്ദേശിച്ചാണ് ബീഫ് നിരോധനത്തില്‍ വ്യത്യസ്ത നിലപാടുമായി ബിജെപി മുന്നോട്ടു വന്നിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളാണ് മേഘാലയ, മിസോറാം, നാഗാലാന്റ്. ഉത്തര്‍പ്രദേശിലെ അറവു ശാലകളെ ലക്ഷ്യം വെച്ചുള്ള നീക്കം വടക്ക കിഴക്കന്‍ ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതു കൊണ്ടാണ് പാര്‍ട്ടിയുടെ മേഘാലയ യൂണിറ്റ് സെക്രട്ടറി ഡേവിഡ് ഖര്‍സാട്ടി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പശുക്കളെ അറക്കുന്ന അറവുശാലകള്‍ക്കെതിരെ യുപിയില്‍ കൈക്കൊണ്ട നടപടി ഒരിക്കലും നാഗാലാന്റില്‍ പ്രാവര്‍ത്തികമാക്കില്ല എന്നാണ് നാഗാലാന്റ് ബിജെപി നേതാവ് വിസാസൊളി ലോങു ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘മനുഷ്യ മര്യാദകളെപ്പോലും ലംഘിച്ചു കൊണ്ടുള്ള മനുഷ്യക്കുരുതി’; ശശീന്ദ്രന്റെ ചോരയില്‍ അടിത്തറ ഉറപ്പിക്കാന്‍ മംഗളത്തിന് സാധിക്കില്ലെന്ന് ഒ.കെ ജോണി


നാഗാലാന്റിലെ 88 ശതമാനം ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. മിസോറാമില്‍ 87 ശതമാനം, മേഘാല 75 ശതമാനം, എന്നിങ്ങനെയാണ് കണക്കുകള്‍. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറാമില്‍ അറവുശാല നിരോധനം കൊണ്ട് വരില്ലെന്ന് മിസോറാം ബി.ജെ.പി നേതാവ് ജെ.വി.ഹ്ലൂനയും പറഞ്ഞു.

മണിപ്പൂരില്‍ മറ്റു ചെറു പാര്‍ട്ടികളുമായി ചേര്‍ന്നുണ്ടായ ബി.ജെ.പി വിജയം മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് പുതിയ പ്രതികരണങ്ങള്‍.

Advertisement