ആലുവ: കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

അഴിമതി എമര്‍ജ് ചെയ്യാനുള്ള പദ്ധതിയാണ് എമര്‍ജിങ് കേരള. അവതരിപ്പിക്കുന്ന പദ്ധതികളെക്കുറിച്ച് വ്യക്തത വരാതെ എമര്‍ജിങ് കേരളയിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് വി.എസ് പറഞ്ഞു.

Ads By Google

എമര്‍ജിങ് കേരളയെക്കുറിച്ച് ഉയര്‍ന്ന ആരാപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. തൃപ്തികരമായ വിശദീകരണം ലഭിച്ചാല്‍മാത്രം പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

നിക്ഷേപക സംഗമത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ല. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെല്ലിയാമ്പതിയും വാഗമണും അടക്കമുള്ള വനഭൂമികളുടെ കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല.

സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യുമെന്നും വി.എസ് പറഞ്ഞു. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയിലാണ് എമര്‍ജിങ് കേരള നിക്ഷേപക സംഗമം നടക്കുന്നത്.

എമര്‍ജിങ് കേരള: നെല്ലിയാമ്പതി വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് വില്‍ക്കാന്‍ നീക്കം