Categories

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ല; തീരുമാനം അന്തിമമെന്ന് സോണിയ

sonia-gandi-new

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ##സോണിയാ ഗാന്ധി. എ.ഐ.സി.സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനം അന്തിമമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞത് അന്തിമ നിലപാടാണെന്നും സോണിയ പറഞ്ഞു.

രാഹുലിനായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും സോണിയ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ സാമ്പത്തിക അന്തരം പ്രശ്‌നമാണെന്നും സോണിയ പറഞ്ഞു. വളര്‍ച്ച മാത്രം പോര സാമ്പത്തിക അസമത്വം കൂടി ഇല്ലാതാക്കണമെന്നും അവര്‍ പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വം സംരക്കിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണ്.

അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോകായുക്ത നടപ്പാക്കും.

വരുന്ന തിരഞ്ഞെടുപ്പ് മതമേതരത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് ഇതിന് മുന്‍പും ഏറെ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും കോണ്‍ഗ്രസിനെ തളര്‍ത്തിയിട്ടില്ലെന്നും സോണിയ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിനില്ലെന്ന് സോണിയാഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധി മത്സരിക്കില്ലെന്നും എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് രാഹുല്‍ ഉണ്ടാകുമെന്നും സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനായി രാഹുല്‍ മത്സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ചുകൊണ്ടായിരുന്നു സോണിയയുടെ പ്രഖ്യാപനം.

Tagged with: |