എഡിറ്റര്‍
എഡിറ്റര്‍
തരൂരിനെതിരെ കേസടുത്താല്‍ മത്സരിപ്പിക്കില്ലെന്ന് പി.പി തങ്കച്ചന്‍
എഡിറ്റര്‍
Sunday 19th January 2014 7:23pm

p-p-thankachan

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുത്താല്‍ അദ്ദേഹത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

നിലവില്‍ തരൂരിനെതിരെയുള്ള ആരോപണങ്ങളില്‍ കാര്യമില്ലെന്നും പ്രഥമ ദൃഷ്ട്യാ കേസുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ ഈ മാസം മുപ്പതിന് ചേരുന്ന ഏകോപന സമിതി സമ്പൂര്‍ണ്ണ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കും. യു.ഡി.എഫില്‍ നിന്ന് ആരും വിട്ടുപോകാനുള്ള സാഹചര്യമില്ല.

എന്നാല്‍ ആര്‍ക്കെങ്കിലും മുന്നണിയില്‍ നിന്ന് പോകണമെന്നുണ്ടെങ്കില്‍ അവരെ തടയില്ലെന്നും ആരെയും പുറത്താക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

സി.എം.പിയിലെ പ്രശ്‌നപരിഹാരത്തിന് 21 ന് ചര്‍ച്ച നടത്തുന്നുണ്ടെന്നും അതിന് ശേഷം ആ വിഷയത്തില്‍ തീരുമാനം പറയാമെന്നും അദ്ദേഹം പറഞ്ഞു.

Advertisement