എഡിറ്റര്‍
എഡിറ്റര്‍
‘ഇത്രയും നീചനായ ഒരാള്‍ക്കൊപ്പം എങ്ങനെ അഭിനയിക്കും’; ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി
എഡിറ്റര്‍
Tuesday 11th July 2017 4:34pm

കൊച്ചി: നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന ആസിഫ് അലി. ഇത്ര നീചനായ ഒരാള്‍ക്കൊപ്പം താനെങ്ങനെ അഭിനയിക്കും എന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപുമായി മാനിസികമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്ന് ആസിഫ് അലി വ്യക്തമാക്കി.

അതേസമയം, ‘അമ്മ’യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനൊപ്പം അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദീലീപ് പുറത്തായ സാഹചര്യത്തില്‍ ഉടന്‍ പുതിയ ട്രഷററെ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ സൂചന നല്‍കി. എന്നാല്‍ നേതൃത്വം അപ്പാടെ മാറണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇതിന് ഇപ്പോള്‍ സാധ്യതയില്ല.


Also Read:  ‘വെറുതേയല്ല ഭാരതരത്‌ന ലഭിച്ചത്’; അമര്‍നാഥ് യാത്രയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച സച്ചിനെ പരിഹസിച്ച് ഷൂട്ടിംഗ് താരം


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പുറത്താക്കിയ അമ്മയുടെ നിലപാടില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചു. അമ്മയുടെ മുന്‍ നിലപാടില്‍ അതൃപ്തി ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ നിലപാടില്‍ തൃപ്തിയുണ്ടെന്നും താരം പറഞ്ഞു. സ്ത്രീകളെ ആരും ചൂഷണം ചെയ്യുന്നില്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞത് തെറ്റാണ് സ്ത്രീകള്‍ ഇപ്പോഴും ചൂഷണത്തിന് വിധേയരാകുന്നുണ്ട്.

ഇത് മലയാള സിനിമയില്‍ മാറ്റത്തിന്റെ തുടക്കമാണ്. സ്ത്രീകള്‍ക്ക് പൊതുയിടത്ത് സമാധമായി ജോലി ചെയ്യാനും സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനും ഉള്ള സാഹചര്യം ഇനിയെങ്കിലും ഉണ്ടാകണമെന്നും രമ്യാ നമ്പീശന്‍ പ്രതികരിച്ചു.

Advertisement