Administrator
Administrator
സ്വിസ് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ലിസ്റ്റ് 2012ല്‍ പുറത്തുവിടും: അസാന്‍ഞ്ചെ
Administrator
Sunday 4th December 2011 7:37am

julian-assangeന്യൂദല്‍ഹി: സ്വസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ലിസ്റ്റ് 2012 ല്‍ പ്രഖ്യാപിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ഞ്ചെ. യു.കെയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാന്‍ഞ്ചെ ദല്‍ഹിയിലെ കോണ്‍ഫറന്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിക്കിലീക്‌സിലെ റുഡോള്‍ഫ് എല്‍മര്‍ ഇതുമായി ബന്ധപ്പെട്ട സിഡികള്‍ തനിക്ക് കൈമാറിയിട്ടുണ്ടെന്നും എല്‍മര്‍ വിചാരണ നേരിടുന്നതിനാല്‍ ഇപ്പോള്‍ ഇവ പുറത്തുവിടുന്നത് ശരിയല്ലെന്നും അസാന്‍ഞ്ചെ വ്യക്തമാക്കി.

ഭീകരവാദത്തിന് തടയിടാനെന്ന പേരില്‍ പല സര്‍ക്കാരുകളും വ്യക്തികളുടെ ഫോണുകളും ഇമെയില്‍ സന്ദേശങ്ങളും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആറു വര്‍ഷം മുമ്പ് ചൈന, ഇന്ത്യയിലെ സി.ബി.ഐയുടെ ഇമെയിലുകള്‍  ചോര്‍ത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ലോകരാജ്യങ്ങള്‍ ഇമെയിലും ഫോണ്‍കോളുകളും നിരന്തരം നിരീക്ഷണത്തില്‍ വെക്കുന്നത്  സാമ്പത്തികാവശ്യത്തിന് ആവശ്യമായ രഹസ്യവിവരങ്ങള്‍ ശേഖരിക്കാനുമാകാം.

അമേരിക്കയിലെ വന്‍കിട കമ്പനികളിലേക്കാണ് ഇത്തരം വിവരങ്ങള്‍ ഒഴുകുന്നത്. അമേരിക്കയിലെ ‘ലോക്ക്ഹീല്‍ഡ്’, ബോയിങ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കാണ് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നതെന്നും അസാന്‍ഞ്ചെ വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement