എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണം കഴിയുംവരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാമെന്ന് ശ്രീനിവാസന്‍
എഡിറ്റര്‍
Thursday 27th March 2014 1:02pm

n.-sreenivasan

ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ അന്വേഷണം കഴിയുംവരെ ബിസിസി ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാമെന്ന് എന്‍.ശ്രീനിവാസന്‍ സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം ഐ.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് തടയരുതെന്നും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്ത് നിന്ന് മത്സരിക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കയതിന് പിന്നാലെ, അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്ന് ശ്രീനിവാസന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

അധ്യക്ഷപദവിയില്‍ നിന്ന് രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഉത്തരവിടുമെന്ന് ജസ്റ്റിസ് പട്‌നായിക് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ ഈ പ്രതികരണം.

ക്രിക്കറ്റ്,നിയമ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ശ്രീനിവാസനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന സുപ്രീംകോടതി വിധി ശ്രീനിവാസന് താല്‍ക്കാലിക ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ വാതുവയ്പ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാല് മാസം ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിന്നിരുന്നു.

ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിയ്ക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിയ്ക്കവെയാണ് കോടതി ശ്രീനിവാസന്‍ രാജിവെയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

Advertisement