എഡിറ്റര്‍
എഡിറ്റര്‍
‘കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ തെറ്റ്’: നിതീഷ് കുമാറിനോട് ലാലു പ്രസാദ് യാദവ്
എഡിറ്റര്‍
Friday 23rd June 2017 9:54am

പട്‌ന: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിനെ നേരിട്ടു കണ്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാറിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.

‘ഇത് ചരിത്രപരമായ തെറ്റാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോടു പറയും. ഇത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്.’ അദ്ദേഹം പറഞ്ഞു.


Must Read: ‘എന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, ഞങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുത്’: ജനങ്ങളോട് ആന്ധ്ര മുഖ്യമന്ത്രി


അതേസമയം ഈ വിഷയത്തിന്റെ പേരില്‍ ബീഹാറിലെ സര്‍ക്കാറിനെ താഴെയിറക്കില്ലെന്നും ലാലു വ്യക്തമാക്കി. ‘ബീഹാറിലെ കൂട്ടുകക്ഷി സര്‍ക്കാറിന് ഒരു ഭീഷണിയുമില്ല.’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിനെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ലാലു നിതീഷ് കുമാറിന്റെ നടപടിയോടുള്ള നീരസം വ്യക്തമാക്കിയത്.

അതേസമയം കോവിന്ദിന് പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ് ജെ.ഡി.യു. ‘ഞങ്ങള്‍ മനസാക്ഷിയോടു ചോദിച്ചു. കോവിന്ദിനൊപ്പം ഉറച്ചുനില്‍ക്കും.’ മുതിര്‍ന്ന ജെ.ഡി.യു നേതാവായ പവാന്‍ വര്‍മ്മ പറഞ്ഞു.

Advertisement