Categories

ദല്‍ഹിയെ ലണ്ടന്‍ നഗരത്തെപ്പോലെയാക്കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂദല്‍ഹി:വരാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്‍പേ വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ബി.ജെ.പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇതിനകം തന്നെ സൈക്കിളിലും സ്‌കൂട്ടറിലുമായി വോട്ട് തേടി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടുന്നതോടെ ദല്‍ഹിയെ ലണ്ടനുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് മാറ്റുമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം.

അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങള്‍ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്നും വെദ്യുതി-ജല ലഭ്യത ജനങ്ങള്‍ക്ക് ഉറപ്പാക്കിക്കഴിഞ്ഞെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടികള്‍ക്കും അവരുടെ സംസ്ഥാനങ്ങളില്‍ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്കായി ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കുന്നു.


Dont Miss കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് മരണം 


കോണ്‍ഗ്രസിനെ സംബന്ധിച്ച് അഴിമതിയാണ് അവരുടെ മുഖമുദ്ര. ദല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നോള്‍ വൈദ്യുതിയുടെ പേരില്‍ വന്‍ കമ്പനികളുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഉത്തംനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ഷീലാദീക്ഷിത് അധികാരത്തിലിരുന്ന സമയം ഓര്‍ക്കണം. ഓരോ വര്‍ഷവും വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്തുമായിരുന്നു. ഞങ്ങള്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിട്ടപ്പോഴും ഇതുവരെ വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. മാത്രമല്ല നിരക്ക് കുറയ്ക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇത് സാധിക്കാത്തത്? കഴിഞ്ഞ പത്ത് വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ് 15 വര്‍ഷമായി ചണ്ഡീഗഡ്ഡും അവര്‍ തന്നെ ഭരിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ 15 വര്‍ഷം കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കെജ്‌രിവാള്‍ പറയുന്നു.

Tagged with: