ന്യൂദല്‍ഹി: മാനേജ്ഡ് സര്‍വീസസ് കമ്പനിക്കായി എയര്‍ടെല്‍ പങ്കാളികളെ തേടുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഇതിനായി മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ ക്ഷണിക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.

Ads By Google

വിഷയവുമായി ബന്ധപ്പെട്ട് മറ്റ് കമ്പനികളുമായി സംസാരിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക കാലത്തേക്കാണ് പാര്‍ടനര്‍ഷിപ്പ് വിളിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

അടുത്തിടെ വാങ്ങിയ അല്‍കാറ്റല്‍-ലൂസന്റ്‌സിനെ എയര്‍ടെല്‍ വാങ്ങിയിരുന്നു. ഇതിന്റെ നടത്തിപ്പിനായാണ് മറ്റ് കമ്പനികളെ എയര്‍ടെല്‍ ക്ഷണിച്ചിരിക്കുന്നത്. അതേസമയം, എത്ര രൂപയ്ക്കാണ് എയര്‍ടെല്‍ ഇത് ഏറ്റെടുത്തതെന്ന് വ്യക്തമല്ല.

നേരത്തേ ഇരുകമ്പനികളും 26:74 എന്ന പാര്‍ട്‌നെര്‍ഷിപ്പ് അടിസ്ഥാനത്തിലായിരുന്നു കമ്പനി നടത്തിയിരുന്നത്.