Categories

കുറ്റകൃത്യങ്ങള്‍ തടയാന്‍ വനിതാ കമാന്‍ഡോകളെ നിയമിക്കും: ബി.ജെ.പി

Nitin-Gadkari

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വനിതാ കമ്മാന്‍ഡോകളെ  നിയമിക്കുമെന്ന് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് ബി.ജെ.പിയുടെ പുതിയ വാഗ്ദാനം.

ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ബി.ജെ.പി കുറ്റകൃത്യങ്ങള്‍ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും പറഞ്ഞു.

ബലാത്സംഗ തലസ്ഥാനമെന്ന ദുഷ്‌പേരില്‍ നിന്ന് ദല്‍ഹിയെ വിമുക്തമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് മുന്‍ ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി പറഞ്ഞു.

സത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ദല്‍ഹിയിലെ സമഗ്ര മേഖലകളിലുമുള്ള വികസനമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമുന്നയിച്ചാണ് ദല്‍ഹിയില്‍ ബി.ജെ.പി പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.

ഇരു പാര്‍ട്ടികള്‍ക്കും കടുത്ത വെല്ലുവിളി സൃഷ്ടിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

Tagged with: |