എഡിറ്റര്‍
എഡിറ്റര്‍
നീതി ലഭിക്കും വരെ പോരാട്ടം തുടരും: സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ്
എഡിറ്റര്‍
Sunday 3rd November 2013 4:33pm

women

കോട്ടയം: ##സൂര്യനെല്ലി കേസില്‍ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത്രനാള്‍ കേസ് നടത്താമെങ്കില്‍ ഇനിയും നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഹരജി തള്ളിയത്. ഇനി ഡിവിഷന്‍ ബഞ്ചുണ്ട്. ഇന്ത്യയിലെ നീതിസംവിധാനത്തിന് അകത്തുനിന്നുകൊണ്ട് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

നേരത്തെ ഇക്കാര്യമാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജികള്‍ പീരുമേട് മജിസ്‌ട്രേറ്റ് കോടതിയും തൊടുപുഴ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ഹൈകോടതിയെ സമീപിച്ചത്.

കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന്‍ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തെളിവെടുപ്പ് കൂടാതെയാണ് കീഴ്‌കോടതികള്‍ ഹരജി തള്ളിയതെന്ന പെണ്‍കുട്ടിയുടെ വാദം തള്ളിയായിരുന്നു ഹൈക്കോടതി വിധി.

Advertisement