Administrator
Administrator
ഗ്ലാമര്‍ വേഷങ്ങളില്‍ വീണ്ടുമെത്തും: ശ്വേത
Administrator
Thursday 15th September 2011 8:33pm

swethamenon വിവാഹത്തിന് ശേഷം താന്‍ ഗ്ലാമര്‍ റോളുകള്‍ ഉപേക്ഷിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്ന് നടി ശ്വേതമേനോന്‍. ഗ്ലാമര്‍ വേഷങ്ങളില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ ഗ്ലാമറിന്റെ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും ശ്വേതാമേനോന്‍ വ്യക്തമാക്കി.

‘രതിനിര്‍വേദത്തിന് ശേഷം ഗ്ലാമര്‍ ആവശ്യമായ നിരവധി റീമേക്ക് ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവ ടൈപ്പ് റോളിലൊതുങ്ങുമെന്നതിനാല്‍ സ്വീകരിച്ചില്ല.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഉന്നമാണ് വിവാഹശേഷം ശ്വേത അഭിനയിക്കുന്ന ആദ്യചിത്രം’ – ശ്വേത വ്യക്തമാക്കി.

തമിഴില്‍ വസന്തബാലന്‍ സംവിധാനം ചെയ്യുന്ന അറവാണിലും തെലുങ്കില്‍ നാഗാര്‍ജുനക്കൊപ്പവും ശ്രദ്ധേയ വേഷത്തില്‍ ശ്വേതാമേനോന്‍ എത്തുന്നുണ്ട്. തിനിര്‍വേദത്തിലെ രതിച്ചേച്ചിക്ക് പുനര്‍ജന്മമേകിയ ശ്വേത വിവാഹശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Advertisement