എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പിക്ക് വേണ്ടി കൊല്ലം സീറ്റ് ആവശ്യപ്പെടുമെന്ന് ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Sunday 9th March 2014 6:55pm

Shibu Baby John, Narendra Modi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് ആര്‍.എസ്.പി(ബി) നേതാവ് ഷിബു ബേബി ജോണ്‍.

വൈകുന്നേരം നടക്കുന്ന ആര്‍എസ്പി-യുഡിഎഫ് ചര്‍ച്ചയില്‍ ആര്‍എസ്പി-ബിയും പങ്കെടുക്കുമെന്നും പ്രസ്തുത ചര്‍ച്ചയില്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.  തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആര്‍.എസ്.പി വിട്ടുപോയത് ക്ഷീണമായി കരുതുന്നതിനാലാണ് അവരെ തിരികെ കൊണ്ടുവരാന്‍ ഇടതുപക്ഷം വ്യഗ്രത കാണിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സി.പി.ഐ.എം ഭയക്കുന്നുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ആര്‍എസ്പികളുടെ ഏകീകരണത്തിനുവേണ്ടി ശ്രമിക്കും. വിട്ടുപോയവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് ആഗ്രഹമെന്നും ഈ മാസം പതിന്നാലോടെ ഇതുസംബന്ധിച്ച വിഷയങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതേസമയം ആര്‍എസ്പി മുന്നണിവിട്ടുവന്നാല്‍ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.

Advertisement