എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Tuesday 18th March 2014 5:44pm

kejriwalmodi

ന്യൂദല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഇത് പ്രതീകാത്മക മത്സരമായിരിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നേരത്തെ ബാംഗലൂരില്‍ വച്ച് നടത്തിയ റാലിക്കിടെയായിരുന്നു മോഡിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

മോഡിക്കെതിരെ മത്സരിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന ശക്തമായ സമ്മര്‍ദ്ദമുണ്ട്. അതേസമയം 23ാം തിയ്യതി വാരണാസി സന്ദര്‍ശിച്ച് ജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോഡി ഗുജറാത്തിന് പുറമെ എവിടെ മത്സരിച്ചാലും അദ്ദേഹത്തിനെതിരെ താന്‍ മത്സരിക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കെജ്‌രിവാള്‍ വിജയിച്ചത്.

Advertisement