Categories

Headlines

സ്‌പെക്ട്രം: മാരന്റെ രാജിയ്ക്ക് സമ്മര്‍ദ്ദമേറുന്നു

ന്യൂദല്‍ഹി : സ്‌പെക്ട്രം അഴിമിതിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതോടെ ടെക്‌സ്‌റ്റൈല്‍ മന്ത്രി ദയാനിധി മാരന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുമെന്ന് ഏതാണ്ടുറപ്പായി. എന്നാല്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ തീരുമാനം വൈകുന്നത് മാരന് രക്ഷയാവുകയാണ്.

മാരനെ സംരക്ഷിക്കാന്‍ ഡി.എം.കെയും താല്‍പര്യം കാണിക്കുന്നില്ല. ഇതേ കേസില്‍ നേരത്തെ ആരോപണവിധേയരായ എ.രാജ, കനിമൊഴി എന്നീ ഡി.എം.കെ നേതാക്കളോട് കലൈഞ്ജര്‍ കരുണാനിധി സ്വീകരിച്ച സമീപനമല്ല മാരനു നേരിടേണ്ടിവരുന്നത്. രാജയെയും കനിമൊഴിയെയും സംരക്ഷിക്കാന്‍ ശ്രമിച്ച കരുണാനിധി മാരനെതിരെയുള്ള ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് തെളിവുണ്ടെന്ന് സി.ബി.ഐ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എയര്‍സെല്‍ എന്ന ടെലികോം കമ്പനിയെ മലേഷ്യയിലെ മാക്‌സിസ് എന്ന സ്ഥാപനത്തിനു വില്‍ക്കാന്‍ എയര്‍സെല്‍ ഉടമ ശിവശങ്കരനുമേല്‍ മാരന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സി.ബി.ഐ ബോധിപ്പിച്ചു. മാരന്റെ സുഹൃത്ത് ടി. അനന്തകൃഷ്ണന്റെ കമ്പനിയാണ് മാക്‌സിസ്. എയര്‍സെല്ലിന് മാരന്‍ ടെലികോം ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കമ്പനി മാക്‌സിന് വില്‍ക്കാന്‍ ശിവശങ്കരമേനോന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. മാരന്റെ സമ്മര്‍ദ്ദ തന്ത്രമാണ് ഇതെന്നതിന് തെളിവുണ്ടെന്നും സി.ബി.ഐ അറിയിച്ചു.

ടെലികോം ഉദ്യോഗസ്ഥര്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിട്ടും എയര്‍സെല്ലിന് ലൈസന്‍സ് നല്‍കാനുള്ള ഫയലില്‍ മാരന്‍ ഒപ്പുവച്ചില്ല. എയര്‍സെല്ലിനെ മാക്‌സിസ് ഏറ്റെടുത്തയുടന്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. പിന്നീട് നാലുമാസം കഴിഞ്ഞപ്പോള്‍ മാക്‌സിസിന്റെ സഹോദര സ്ഥാപനമായ ആസ്‌ട്രോ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടെലിവിഷന്‍ കമ്പനിയില്‍ 675 കോടി രൂപ നിക്ഷേപിച്ച് ഓഹരി പങ്കാളിത്തം നേടിയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്റ്റിസ്മാരായ ജി.എസ്. സിംഗ്മിയും എ.കെ. ഗാംഗുലിയും ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെയാണ് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റൂയിയ കുടുംബത്തിന്റെ എസ്‌സാര്‍ ടെലികോം കമ്പനിക്കും സ്‌പെക്ട്രം കുംഭകോണത്തില്‍ പങ്കുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി. ആഗസ്റ്റ് 31ാം തീയതിയോടെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സി.ബി.ഐ കോടതിക്ക് ഉറപ്പു നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്