എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് ഗൗരിയമ്മ
എഡിറ്റര്‍
Sunday 9th March 2014 8:07pm

gouriyamma.

ആലപ്പുഴ:  തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ അറിയിച്ചു.

സി.പി.ഐ.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം ഘടകക്ഷി ആകുന്നതിനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഗൗരിയമ്മ അറിയിച്ചു.

എല്‍ഡിഎഫ് നേതാക്കള്‍ തന്റെ അടുക്കലെത്തി ചര്‍ച്ച നടത്തണമെന്ന് ഗൗരിയമ്മ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് സി.പി.ഐ.എം നേതാക്കളായ തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എല്‍.ഡി.എഫുമായി സഹകരിക്കുന്ന കാര്യം ഗൗരിയമ്മ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തുമെന്നും സി.പി.ഐ.എമ്മില്‍ ലയിക്കാനാണ് താല്‍പ്പര്യമെന്നും ഗൗരിയമ്മ അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു.

കോണ്‍ഗ്രസുമായി ഉടലെടുത്ത പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ്, യു.ഡി.എഫ് വിടുകയായിരുന്നു.

അപ്പോള്‍ മുതല്‍ ഗൗരിയമ്മ എല്‍.ഡി.എഫിലേയ്ക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പിന്നീട് മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജെ.എസ്.എസ് പിളര്‍ന്നെങ്കിലും ഭൂരിപക്ഷം ഗൗരിയമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു.

Advertisement