എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദുമതത്തിലേക്ക് മാറും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും’; പൊലീസ് സ്റ്റേഷനില്‍ വെച്ച് മുത്തലാഖ് ഇരയായ യുവതി
എഡിറ്റര്‍
Friday 19th May 2017 8:38pm

ഉദ്ധംനഗര്‍: ഹിന്ദുമതത്തിലേക്ക് മാറുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് തന്റെ മുന്നിലുള്ള മാര്‍ഗമെന്ന് മുത്തലാഖ് ചെയ്യപ്പെട്ട യുവതി. ഗദര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് യുവതി ഈ ഭീഷണി മുഴക്കിയത്. സ്റ്റേഷനില്‍ വെച്ച് തന്നെയാണ് ഭര്‍ത്താവായ ആസിഫ്, ഷമിം ജഹാന്‍ എന്ന യുവതിയെ തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയത്.

12 വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാല് വര്‍ഷത്തിനു ശേഷം ഭര്‍ത്താവായ ആസിഫ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് കൗണ്‍സിലിംഗിന്റേയും മുതിര്‍ന്നവരുടെ ഇടപെടലിന്റേയും ഫലമായി ഇവര്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന് ശേഷം ആസിഫ് ഭാര്യയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നു.


Also Read: അര്‍ണബിന്റെ റിപ്പബ്ലിക്ക് ചാനലിനെ റേറ്റിംഗില്‍ ഒന്നാമത് എത്തിക്കുന്നതിന് ‘ബാര്‍ക്ക്’ കൃത്രിമം കാണിച്ചുവെന്ന് ആരോപണം


പീഡനം സഹിക്കവയ്യാതായതോടെ ഷമിം പരാതിയുമായി ഗദര്‍പൂര്‍ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലെത്തിയ ആസിഫ് പൊലീസുകാര്‍ നോക്കിനില്‍ക്കെ മൂന്ന് തലാഖും ചൊല്ലുകയായിരുന്നു. ഇതിനു ശേഷമാണ് യുവതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇത്രയും കാലത്തെ അനുഭവങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹിന്ദുമതത്തില്‍ ഇത്തരം ദുരാചാരങ്ങള്‍ ഇല്ലെന്നും യുവതി പറയുന്നത് വീഡിയോയില്‍ കാണാം. അതല്ലെങ്കില്‍ ആത്മഹത്യയാണ് ഏക പോംവഴി. താന്‍ ഒരുപാട് സഹിച്ചെന്നും യുവതി പറയുന്നുണ്ട്. വീഡിയോ വൈറലായിട്ടുണ്ട്.

വീഡിയോ:

Advertisement