ന്യൂദല്‍ഹി : ശക്തമായ ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് അണ്ണാഹസാരെ വീണ്ടും സമരമുഖത്തേക്ക്. കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിന്റെ കരട് പരിഗണിക്കാനിരിക്കെയാണ് ഹസാരെ ബില്ലിനെതിരെ രംഗത്തെത്തിയത്. തങ്ങളുന്നയിച്ച അവകാശ വാദങ്ങളില്ലാതെ എങ്ങനെയാണ് ലോക്പാല്‍ ബില്‍ പാസാക്കുകയെന്ന് ഹസാരെ സര്‍ക്കാറിനോട് ചോദിച്ചു.

Ads By Google

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ എങ്ങനെ അഴിമതി ഇല്ലാതാകും എന്നും ഹസാരെ ആരാഞ്ഞു. ആംആദ്മി പാര്‍ട്ടി പരിപാടിയില്‍  ഒരു പ്രസംഗത്തില്‍ സംബന്ധിച്ച സംസാരിക്കുകയായിരുന്നു ഹസാരെ

നിലവില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ലോക്ബാല്‍ പില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമോ എന്ന് സംശയമാണെന്ന്   ആംആദ്മി പാര്‍ട്ടി  യുടെ മെമ്പറായ മനീഷ് സിസോദിയ പറഞ്ഞു. ലോക്പാല്‍ ഒരു അന്വേഷണ ഏജന്‍സി അല്ലെന്നും മറിച്ച് പൗരന്റെ  പ്രധാന അവകാശമാണെന്നും മനീഷ് സിസോദിയ കൂട്ടിചേര്‍ത്തു.

ഇന്ന കേന്ദ്രമന്ത്രിസഭ ബില്ലിന്റെ കരട് രൂപം പരിഗണിക്കുമ്പോള്‍ നിയമ മന്ത്രാലയത്തെ ഹസാരെ  പ്രതിഷേധം  അറിയിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ലോകായുക്ത കൊണ്ടുവരണമെന്ന ഹസാരെയുടെ ആവശ്യം പുതിയ ബില്‍ തള്ളും. ഇതിനെതിരെയാണ് ഹസാരെയുടെ പ്രതിഷേധം.

മത സംഘടനകളെ ഒഴിവാക്കി എന്‍.ജി. ഓകളെ ലോക്പാലിന് കീഴില്‍  കൊണ്ടുവരണം. എന്നാല്‍ നിയമമന്ത്രാലയത്തിന് ഇത് സ്വീകാര്യമല്ല. ലോക്പാല്‍ ആറംഗങ്ങളില്‍ ഒരാള്‍ നിയമ വിദഗ്ദനായിരിക്കണം. ഇയാളെ തിരെഞ്ഞെടുക്കേണ്ടത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും കൂടിയായിരിക്കണമെന്നും ഹസാരെ നിര്‍ദ്ദേശിക്കുന്നു.