എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റ് ഇനിയും കളിക്കും; എവിടെയെങ്കിലുമൊക്കെയായി: സച്ചിന്‍
എഡിറ്റര്‍
Sunday 17th November 2013 5:30pm

sachin-bye

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ക്രിക്കറ്റ് കളി ഇനിയും തുടരുമെന്ന്  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

തനിക്ക് ലഭിച്ച രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ‘ഭാരതരത്‌ന’ എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും  സച്ചിന്‍ പറഞ്ഞു. വിരമിച്ച ശേഷം മുംബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ചത് ശരിയായ സമയത്താണ്. എന്നാലത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.അതേസമയം വിരമിച്ചതില്‍ ഒട്ടും ഖേദമില്ല. എനിക്ക് ഇനി അല്‍പ്പം വിശ്രമം വേണം.

ഇന്ത്യയ്ക്ക് വേണ്ടി ഇനി കളിക്കുന്നുണ്ടാവില്ല. എന്നാല്‍ എന്റെ ഹൃദയം എന്നും രാജ്യത്തിനൊപ്പമുണ്ടാവും. ക്രിക്കറ്റ കളിക്കുന്നത് ഇനിയും തുടരും. എവിടെയെങ്കിലുമൊക്കെയായി.

രാജ്യം സമ്മാനിച്ച ഭാരതരത്‌ന ലോകത്ത് മക്കള്‍ക്കായി ത്യാഗം സമ്മാനിച്ച എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും  സച്ചിന്‍ പറഞ്ഞു. മക്കള്‍ ഉന്നത നിലയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന നിരവധി അമ്മമാര്‍ രാജ്യത്തുണ്ട്.

അവരില്‍ ഒരാളായിരുന്നു എന്റെ അമ്മയും. ആ ആഗ്രഹം നിറവേറി. മക്കള്‍ ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും ഈ ഭാരതരത്‌ന പുരസ്‌കാരം സമര്‍പ്പിക്കുന്നു സച്ചിന്‍ പറഞ്ഞു.

തനിക്കൊപ്പം ഭാരതരത്‌നയ്ക്ക് അര്‍ഹനായ പ്രൊഫസര്‍ സി.എന്‍.ആര്‍.റാവുവിനെയും അഭിനന്ദിക്കുന്നതായും സച്ചിന്‍ പറഞ്ഞു. എന്റെ നേട്ടങ്ങളെക്കാള്‍ എത്രയോ വലുതാണ് റാവുവിന്റേത്. അ്ദദേഹത്തിനൊപ്പം ഭാരതതരത്‌ന നേടിയതില്‍ വളരെയധികം സന്തോഷമുണ്ട്.

22 വാര ദീര്‍ഘമുള്ള ക്രിക്കറ്റ് പിച്ചാണ് തനിക്ക് എല്ലാം സമ്മാനിച്ചതെന്നും നേട്ടങ്ങള്‍ സമ്മാനിച്ച ക്രിക്കറ്റ് പിച്ച് തനിക്ക് ക്ഷേത്ര  തുല്യമാണെന്നും സച്ചിന്‍ പറഞ്ഞു.

Advertisement