എഡിറ്റര്‍
എഡിറ്റര്‍
ഇടതുമുന്നണി പിന്തുണച്ചാലും ഇല്ലെങ്കിലും മലപ്പുറത്ത് മത്സരിക്കും: ദാവൂദ് മിയാന്‍ഖാന്‍
എഡിറ്റര്‍
Friday 14th March 2014 9:52am

malappuram1

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിന്തുണച്ചാലും ഇല്ലെങ്കിലും ഇ.അഹമ്മദിനെതിരെ മലപ്പുറത്ത് മത്സരിക്കുമെന്ന് മലപ്പുറം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഖായ്‌ദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ മകന്‍ദാവൂദ് മിയാ ഖാന്‍.

സമുദായ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന അഹമ്മദിനെ പരാജയപ്പെടുത്താന്‍ മുസ്‌ലിം ലീഗിലെ പല നേതാക്കളും പ്രവര്‍ത്തകരും തന്റെ കൂടെയുണ്ടാകും. ലീഗില്‍ നിന്ന്് ഏറെ പേര്‍ താന്‍ മത്സരിക്കണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് അഹമ്മദിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. മതസംഘടനകളും ന്യൂനപക്ഷ സംഘടനകളും തനിക്കൊപ്പമുണ്ടാകുമെന്നും ആരെല്ലാം പിന്തുണക്കുമെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ മണ്ഡലത്തിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.അഹമ്മദിനെതിരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിപിഐഎം നേതാക്കള്‍ തന്നെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുസ്ലിംലീഗിനെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും അഹമ്മദിന്റെ മന്ത്രിസ്ഥാനത്തിലുള്‍പ്പെടെ ആശങ്കയുണ്ടാക്കുകയും ചെയ്ത ദാവൂദ് മിയാ ഖാന്‍ ഐ.യു.എം.എല്‍ സംസ്ഥാന പ്രസിഡന്റും തമിഴ്‌നാട് സ്വദേശിയുമാണ്.

 

Advertisement