എഡിറ്റര്‍
എഡിറ്റര്‍
എല്‍.ഡി.എഫ് നേതാക്കള്‍ വിളിച്ചുവരുത്തി അപമാനിച്ചു;തനിച്ച് മത്സരിക്കുമെന്ന് ഐഎന്‍എല്‍
എഡിറ്റര്‍
Tuesday 11th March 2014 1:05pm

inl

കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കള്‍ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ഐഎന്‍എല്‍.

വരുന്ന തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നും ആര്‍എസ്പിയെപ്പോലെ യു.ഡി.എഫിലേക്ക് പോകില്ലെന്നും ഐഎന്‍എല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ രണ്ട് സീറ്റിലെങ്കിലും മത്സരിക്കുമെന്നും വിവിധ ജില്ലകളില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയെന്നും ഐഎന്‍എല്‍ അറിയിച്ചു.

തുടക്കം മുതല്‍ ഇടതുപക്ഷവുമായി സഹകരിച്ചുവരുന്ന തങ്ങളോട് വീണ്ടും സഹകരിക്കാന്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്നും ഐഎന്‍എല്‍ നേതൃത്വം ചോദിച്ചു.

കാസര്‍ഗോടും കോഴിക്കോടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഇരുസ്ഥലത്തും ഇടതുമുന്നണിയുടെ വിജയത്തിന് തടയിടുമെന്നും ഐഎന്‍എല്‍ വ്യക്തമാക്കി.

മുന്നണിയുടെ ഭാഗമാക്കണമെന്ന ആവശ്യം ഇടതുപക്ഷം തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഐഎന്‍എല്‍ ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

Advertisement