എഡിറ്റര്‍
എഡിറ്റര്‍
വാരണാസിയില്‍ മോഡിക്കെതിരെ കെജ്‌രിവാള്‍ മത്സരിച്ചേക്കുമെന്ന് സൂചന
എഡിറ്റര്‍
Sunday 16th March 2014 7:23pm

kejriwalmodi

ബാംഗലൂര്‍: വാരണാസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മത്സരിച്ചേക്കുമെന്ന് സൂചന.

ബാംഗലൂരില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ റാലിക്കിടെയായിരുന്നു മോഡിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

മോഡിക്കെതിരെ മത്സരിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന ശക്തമായ സമ്മര്‍ദ്ദമുണ്ട്. അതേസമയം 23ാം തിയ്യതി വാരണാസി സന്ദര്‍ശിച്ച് ജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബാംഗലൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടേത് പഴഞ്ചന്‍ മുതലാളിത്തമാണ്. മോഡിയും രാഹുലും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ഹെലികോപ്റ്ററുകളിലാണ്. ഈ സംസ്‌കാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോഡി ഗുജറാത്തിന് പുറമെ എവിടെ മത്സരിച്ചാലും അദ്ദേഹത്തിനെതിരെ താന്‍ മത്സരിക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

Advertisement