എഡിറ്റര്‍
എഡിറ്റര്‍
‘സിനിമയില്‍ ‘ഇന്റര്‍കോഴ്‌സ്’ വേണോ? ഒരുലക്ഷം വോട്ടുണ്ടെങ്കില്‍ ആകാം’: ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് സെന്‍സര്‍ബോര്‍ഡ് പറഞ്ഞത്
എഡിറ്റര്‍
Saturday 24th June 2017 10:23pm

 

മുംബൈ: ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ജബ് മേരി മെറ്റ് സേജാള്‍’. ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് സെന്‍സര്‍ബോര്‍ഡ് മുന്നോട്ടുവെച്ച വിചിത്രമായ ഉപാധിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇന്റര്‍കോഴ്‌സ് അഥവാ ലൈംഗിക ബന്ധം എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ ആവശ്യം. തീര്‍ന്നില്ല, വോട്ടെടുപ്പില്‍ ഒരുലക്ഷം വോട്ട് നേടുകയും കൂടി ചെയ്താല്‍ മാത്രമേ ഇന്റര്‍കോഴ്‌സിന് സിനിമയില്‍ ചാന്‍സ് കിട്ടൂ.


Also Read: ഗള്‍ഫ് യാത്രാ നിരക്കിലെ കുത്തനെയുള്ള വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു


സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനാണ് ഇത്തരമൊരു വിചിത്രമായ ഉപാധി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ മനോഭാവം മാറിയോ എന്നും 12 വയസ് പ്രായമുള്ള കുട്ടികള്‍ ഇന്റര്‍കോഴ്സിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ലേ എന്നും എന്നറിയണമെന്നും അദ്ദേഹം ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറയുന്നു.

അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറില്‍ അനുഷ്‌കയുടെ കഥാപാത്രം ഇന്റര്‍കോഴ്‌സ് എന്ന വാക്ക് പറയുന്നുണ്ട്. ഇത് ടി.വിയില്‍ കാണിക്കാന്‍ പാടില്ലെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ ഉത്തരവ്.


Don’t Miss: രജനീകാന്ത് സാമ്പത്തിക തട്ടിപ്പു നടത്തി; അതുകൊണ്ട് രാഷ്ട്രീയത്തിലേക്കു വരേണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


ഈ വാക്ക് നീക്കം ചെയ്യാമെന്ന ഉപാധിയിലാണ് ട്രെയിലറിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനായ നിഹലാനി പറയുന്നു. കട്ട് ചെയ്യാത്ത ട്രെയിലറാണ് അവര്‍ ഇന്റര്‍നെറ്റില്‍ ഇട്ടത്. ഇന്റര്‍നെറ്റില്‍ ഇടുന്ന ദൃശ്യങ്ങള്‍ തടയാന്‍ തങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ ടി.വിയില്‍ വരുന്നത് തടയാനാകും. തങ്ങളത് ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ട്രെയിലര്‍ കാണാം:

Advertisement