എഡിറ്റര്‍
എഡിറ്റര്‍
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സഹായകരമായ ധാരാളം രേഖകളുണ്ട്: രവിശങ്കര്‍ പ്രസാദ്
എഡിറ്റര്‍
Sunday 16th April 2017 1:36pm

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സഹായകരമായ ധാരാളം രേഖകളുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമമന്ത്രിയെന്ന നിലയിലല്ല, മറിച്ച് ഒരു നിയമവിദഗ്ധനെന്ന നിലയില്‍ തനിക്കത് ഉറപ്പിച്ചു പറയാനാവുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഭുവനേശ്വറില്‍ ബിജെപി നിര്‍വാഹക സമിതി യോഗത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ബി.ജെ.പിയുടെ പ്രധാന അജണ്ടകളില്‍ ഒന്നാണ് രാമക്ഷേത്ര നിര്‍മാണം. അതില്‍ നിന്നും യാതൊരു കാരണവശാലും പിന്നോട്ടില്ല.

രാമക്ഷേത്ര നിര്‍മാണത്തിനായി കോടതിവിധിക്കായി കാത്തിരിക്കുകയാണ് തങ്ങള്‍. എത്രയും പെട്ടെന്ന് തന്നെ അനുകൂല വിധി നേടി ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി അധികാരത്തിലെത്തിയ സാഹചര്യത്തില്‍ രാമക്ഷേത്രനിര്‍മാണത്തില്‍ ബി.ജെ.പി നിലപാട് എന്താവുമെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.


Dont Miss ആടുജീവിതം എന്റെ സ്വപ്‌ന ചിത്രം: ചിത്രം ഉപേക്ഷിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ് 


ബി.എസ്പി നേതാവ് മായാവതിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയോട്, അത് അവരുടെ നിരാശയുടെ പ്രതിഫലനമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

അവര്‍ ബിജെപിയെ ഭയക്കുന്നു. അതിനാലാണ് സഖ്യത്തെപ്പറ്റി സംസാരിക്കുന്നത്. പക്ഷേ ജനവിധി അനുകൂലിച്ചത് മികവിന്റെ രാഷ്ട്രീയത്തെയാണെന്നും മന്ത്രി പറഞ്ഞു.

2010ല്‍ അലഹബാദ് ഹൈക്കോടതി രാംജന്മഭൂമിബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ കക്ഷികള്‍ നല്‍കിയ അപ്പീല്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. തര്‍ക്ക പ്രദേശമായ 2.77 ഏക്കര്‍ സ്ഥലം ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മേഹികള്‍ക്കും തുല്യമായി വീതിച്ച് നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.

Advertisement