Categories

ടി.പി ചന്ദ്രശേഖരന്റെ തലകൊയ്യും: പി. വി ഗോപാലകൃഷ്ണന്‍

സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകന്‍മാരുടെ ആജ്ഞാശക്തിയും മനധൈര്യവും ഒന്നുകൊണ്ടുമാത്രം  ഈ ചോറ്റുപട്ടികള്‍ പിന്തിരിഞ്ഞോടുകയാണ് ഉണ്ടായത് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിച്ചുകൂടാ.. എന്തുവില കൊടുത്തും ഈ തെമ്മാടിക്കൂട്ടത്തിന്റെ ഈ അക്രമ പേക്കൂത്തുകള്‍ അവസാനിപ്പിക്കാനുള്ള ആര്‍ജ്ജവം ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ട്. ആ പാര്‍ട്ടി അത് വരുംനാളുകളില്‍ തെളിയിക്കും എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുകയാണ്.

ചന്ദ്രശേഖരന്‍ നേരിട്ടുവന്നാണ് ഈ ഗൂഢസംഘത്തിന് നേതൃത്വം കൊടുത്തത്.  പക്ഷേ ചന്ദ്രശേഖരന് പോലും മുമ്പോട്ട് വരാന്‍ കഴിഞ്ഞില്ല. നമ്മുടെ പ്രവര്‍ത്തകന്‍മാരുടെ ധീരമായ നടപടിയും ആജ്ഞാശക്തിയും കൊണ്ട് ചന്ദ്രശേഖരന് പിരിഞ്ഞുപോകേണ്ടി വന്നു. ചന്ദ്രശേഖരന്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ക്കാര്‍ക്കും ഇപ്പോള്‍ പരിക്ക് പരിക്ക് പറ്റിയിട്ടില്ല. ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മേലില്‍ ഒരു ബോംബിന്റെ ചീളോ ഒരു രോമമോ തെറിച്ചാല്‍ ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

അതിനുള്ള ധൈര്യവും തന്റേടവുമുള്ള പാര്‍ട്ടിയാണ് ഒഞ്ചിയത്തെ പാര്‍ട്ടിയെന്ന കാര്യം ചന്ദ്രശേഖരനും കുളങ്ങര ചന്ദ്രനും തെമ്മാടികളും ഓര്‍ത്തിരിക്കണം എന്നുമാത്രമാണ് പറയാനുളളത്. ഒരിഞ്ചു പിന്നോട്ടുപോവാന്‍ ഒഞ്ചിയത്തെ പ്രസ്ഥാനം തയ്യാറല്ല. ഏതു വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ടുപോവാനുള്ള ത്രാണിയും ശേഷിയുമുള്ള രക്തസാക്ഷികളുടെ പ്രസ്ഥാനം അജയ്യമായി മുന്നേറുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിന് വേണ്ടി ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള മുഴുവന്‍ സഖാക്കളേയും നേതാക്കന്‍മാരേയും പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്ത് കൊണ്ട് സംസാരിക്കുന്നതിന് വേണ്ടി പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റംഗവുമായ സഖാവ് പി ഭാസ്‌ക്കരന്‍ മാഷെ ഞാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്.

2010 ഫെബ്രുവരി 5 ന് ഒഞ്ചിയത്ത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം