Categories

വിംബിള്‍ഡണ്‍: അട്ടിമറിയോടെ ലിസിക്കി

ലണ്ടന്‍: ജര്‍മ്മന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സബീന്‍ ലിസിക്കി വിംബിള്‍ഡണിന്റെ വനിതാവിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ സെറീനയെ പരാജയപ്പെടുത്തിയെത്തിയ ഫ്രഞ്ചുതാരം മരിയന്‍ ബര്‍ട്ടോളിയെ പരജയപ്പെടുത്തിയാണ് ലിസിക്കി സെമിയിലെത്തിയത്. സ്‌കോര്‍ 6-4, 6-7, 6-1. വാശിയേറിയ മത്സരത്തിലൂടെയാണ് ജര്‍മ്മന്‍ താരമായ 21 കാരി വിംബിള്‍ഡണില്‍ അത്ഭുതം കാട്ടിയത്.

ആദ്യ സെറ്റ് നേടിയ ലിസിക്കി രണ്ടാം സെറ്റില്‍ പരാജയപ്പെട്ടു. ടൈ ബ്രേക്കര്‍വരെ ഏത്തിയാണ് ലിസിക്കി പരാജയം സമ്മതിച്ചത്. എന്നാല്‍ മൂന്നാം സെറ്റില്‍ ജര്‍മ്മന്‍താരം അനായാസമായി വിജയം പിടിച്ചെടുത്തു.

സെറീനയെ പരാജയപ്പെടുത്തിയ ബര്‍ട്ടോളിക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ മത്സരം ലിസിക്കി അട്ടിമറി വിജയം നേടുകയായിരുന്നു.

കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായ ലിസിക്കി ലോക റാങ്കിംഗില്‍ 200ല്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ഈ മാസം ബര്‍മിംങ്ഹാമില്‍ നടന്ന മത്സരത്തിലൂടെ തന്റെ വരവ് വിളിച്ചറിയിച്ചിരുന്നു. വിംബിള്‍ഡണില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ലി നായെ പരാജയപ്പെടുത്തി ഏവരിലും അത്ഭുതം സൃഷ്ടിച്ചിരുന്നു.

വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ സെമിയിലെത്തുന്ന രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് ലിസിക്കി.

ഇന്നലെ നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവ സെമിയില്‍ കടന്നു. സ്ലോവാക്യന്‍ താരമായ ഡൊമനിക സിബുല്‍കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍. 6-1, 6-1. രണ്ട് സെറ്റിലും ആധിപത്യം ഷറപ്പോവയ്ക്കുതന്നെയായിരുന്നു. മികച്ച വെല്ലുവിളി ഉയര്‍ത്തുന്നതില്‍ സിബുല്‍കോവ പരാജയപ്പെട്ടു. സെമിയില്‍ ഷറപ്പോവ ജര്‍മ്മന്‍ വൈല്‍ഡ് എന്‍ട്രി സാബിന്‍ ലിസിക്കിയുമായി ഏറ്റുമുട്ടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.