മൈസൂര്‍: മൈസൂര്‍നഗരത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മൈസൂരിലെ ബാംബു ബസാറിലാണ് രണ്ടുകാട്ടാനകളിറങ്ങിയത്. ആനകളിലൊന്നിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മയക്കുവെടിവെച്ചു തളച്ചിട്ടു

ആദ്യമായിട്ടാണ് നഗരത്തില്‍ ഇത്തരം സംഭവം അരങ്ങേറുന്നത്. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. വീടുവിട്ട് ആരും പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാട്ടില്‍നിന്നും ഇവ നഗരഭാഗത്തേക്കെത്തിയതെങ്ങനെയാണെന്ന അന്വേഷണത്തിലാണ് അധികൃതര്‍.