വാഷിംഗ്ടണ്‍: അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍ അടങ്ങിയ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്ന് വീക്കീലീക്ക്‌സിന്റെ മുന്നറിയിപ്പ്. രഹസ്യവിവരങ്ങള്‍ അടങ്ങുന്ന മുപ്പതുലക്ഷം രേഖകള്‍ ഈയാഴ്ച പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളുമായുള്ള യു.എസ് ബന്ധത്തില്‍ ഈ രേഖകള്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.

ഇക്കാര്യത്തില്‍ യു.എസ് ഇന്ത്യയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ ആസ്‌ത്രേലിയ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇസ്രായേല്‍, റഷ്യതുടങ്ങിയ രാജ്യങ്ങള്‍ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.